കേന്ദ്രസര്‍വകലാശാലയില്‍ അധ്യാപകഒഴിവുകള്‍
Friday, May 9, 2025 9:30 PM IST
പെരിയ: കേരള കേന്ദ്രസര്‍വകലാശാലയില്‍ എസ് സി, ഒബിസി വിഭാഗങ്ങള്‍ക്ക് സൗജന്യ സിവില്‍ സര്‍വീസസ് പരിശീലനം നല്കുന്ന ഡോ. അംബേദ്കര്‍ സെന്റര്‍ ഓഫ് എക്സലന്‍സില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. താഴെ പറയുന്നവയാണ് ഒഴിവുകള്‍:
1. സോഷ്യല്‍ സയന്‍സ് (പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, പബ്ലിക് അഡ്മിനിസ്ട്രേഷന്): രണ്ട് ഒഴിവുകള്‍. (യുആ് 1, ഒബിസി 1). പൊളിറ്റിക്കല്‍ സയന്‍സ്/ ഹിസ്റ്ററി/ ജ്യോഗ്രഫി/ ഇക്കണോമിക്സ്/ സോഷ്യോളജി/ പബ്ലിക് അഡ്മിനിസ്ട്രേഷന് എന്നിവയില്‍ ഏതിലെങ്കിലും 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത.
2. സയന്‍സസ് (അനുബന്ധ വിഷയങ്ങള്‍). ഒരു ഒഴിവ് (എസ്സി). കെമിസ്ട്രി/മാത്തമാറ്റിക്സ്/ഫിസിക്സ്/ബോട്ടണി/സുവോളജി/സയന്‍സ് വിഷയങ്ങള്‍ എന്നിവയില്‍ ഏതിലെങ്കിലും 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത.
യുപിഎസ്സി മെയിന്‍ പരീക്ഷയിലോ അഭിമുഖത്തിലോ മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടാകും. പ്രതിമാസം 80,000 രൂപയാണ് വേതനം. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം, തുടങ്ങിയവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉള്‍പ്പെടെ നിര്‍ദ്ദിഷ്ട മാതൃകയില്‍ [email protected] എന്ന ഇ മെയിലിലേക്ക് അയക്കേണ്ടതാണ്. അവസാന തീയതി 22. അഭിമുഖ തീയതി പിന്നീട് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. വെബ്സൈറ്റ്: www.cukerala.ac.in.