സ്കോളര്‍ഷിപ്പോടെ സംസ്കൃതത്തില്‍ നാലു വര്‍ഷ ബിരുദപഠനം
Saturday, May 25, 2024 10:53 PM IST
കൊച്ചി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ കാലടി മുഖ്യകാമ്പസിലും വിവിധ പ്രാദേശിക കാമ്പസുകളിലും സംസ്കൃതഭാഷയുടെ വിവിധ സ്പെഷലൈസേഷനുകളിൽ നാലു വര്‍ഷ ബിരുദ പഠനത്തിന് അപേക്ഷിക്കാം. പ്രവേശനം നേടുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ആദ്യ രണ്ടു വര്‍ഷങ്ങളില്‍ പ്രതിമാസം 500 രൂപ വീതവും മൂന്നും നാലും വര്‍ഷങ്ങളില്‍ പ്രതിമാസം 1000 രൂപ വീതവും സ്കോളര്‍ഷിപ് നല്‍കും.
പ്ലസ് ടു/ വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി അഥവ തത്തുല്യ അംഗീകൃത യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. ലാറ്ററല്‍ എന്‍ട്രി അനുവദനീയമാണ്. ഒരു വിദ്യാര്‍ഥിക്ക് ഒന്നിലധികം ബിരുദ പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാം. അപേക്ഷകള്‍ https://ugadmission.ssus.ac.in വഴി ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ ഏഴ് (www.ssus.ac.in).