റാങ്ക് ലിസ്റ്റായി; മലയാളം സർവകലാശാല എംഎ പ്രവേശനം ഇന്നു മുതൽ
Monday, July 31, 2017 11:04 AM IST
തിരൂർ: മലയാളം സർവകലാശാല വിവിധ എംഎ കോഴ്സുകളിലേക്കു നടത്തിയ പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. malayalamuniver sity.edu.in എന്ന വെബ്സൈറ്റിൽ ഫലം പരിശോധിക്കാം. വിദ്യാർഥി പ്രവേശനം ഇന്ന് ആരംഭിക്കും.
ആദ്യഘട്ട അലോട്ട്മെന്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ ഓഗസ്റ്റ് എട്ടിനകം പ്രവേശനം നേടണം. ഈ ലിസ്റ്റിൽ ഒഴിവു വരുന്ന സീറ്റുകളിലേക്കുള്ള പ്രവേശനം ഓഗസ്റ്റ് ഒമ്പതു മുതൽ 14 വരെ നടക്കും. ഓഗസ്റ്റ് 17നു ഒന്നാംവർഷ ക്ലാസുകൾ ആരംഭിക്കും. പൊതുവിഭാഗത്തിൽ സുരക്ഷാനിക്ഷേപം ഉൾപ്പെടെ 3000 (മൂവായിരം) രൂപയും എസ്സിഎസ്ടി, എസ്ഇബിസി വിഭാഗത്തിൽപ്പെട്ടവർക്കു 1300 (ആയിരത്തി മുന്നൂറ്) രൂപയുമാണ് ഫീസ്. ഡെബിറ്റ് കാർഡ് മുഖേനയും ഫീസ് അടയ്ക്കാം.
ബിരുദ സർട്ടിഫിക്കറ്റിന്റെയും മാർക്ക് ലിസ്റ്റിന്റെയും അസൽ, ടിസി, സ്വഭാവസർട്ടിഫിക്കറ്റ്, എസ്എസ്എൽസി ബുക്ക്, ആധാർ കാർഡിന്റെ കോപ്പി, രണ്ട് ഫോട്ടോ, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി എന്നിവയും പ്രവേശനസമയത്ത് ഹാജരാക്കണം. സംവരണ സീറ്റിൽ പ്രവേശനം നേടുന്നവർ നോണ്‍ക്രീമിലെയർ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം.