പ്രവാസി തണൽ പദ്ധതി നിലവിൽവന്നു
Wednesday, June 23, 2021 12:07 AM IST
തിരുവനന്തപുരം: കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ മരണമടഞ്ഞ പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയ വിദേശ മലയാളികളുടെയും അവിവാഹിതരായ പെൺമക്കൾക്ക് സാമ്പത്തിക സഹായം നൽകുന്ന പ്രവാസി തണൽ പദ്ധതി നിലവിൽ വന്നു. 25000 രൂപയാണ് ഒറ്റത്തവണ സഹായധനമായി അനുവദിക്കുന്നത്. www.norkaroots.org യിൽ 23 മുതൽ അപേക്ഷിക്കാമെന്ന് നോർക്ക സി ഇ ഒ അറിയിച്ചു.