മാപ്പുപറയേണ്ട സാഹചര്യമില്ല: ഡീൻ
Sunday, December 8, 2019 12:53 AM IST
തൊടുപുഴ: ലോക്സഭയിലെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മാപ്പുപറയേണ്ട സാഹചര്യമില്ലെന്നു ഡീൻ കുര്യാക്കോസ് എംപി തൊടുപുഴയിൽ പറഞ്ഞു. സഭയിൽ പരിധിവിട്ട പ്രതിഷേധം നടത്തിയിട്ടില്ല. നടുത്തളലിറങ്ങി പ്രശ്നമുണ്ടാക്കിയത് ബിജെപി എംപിമാരാണ്. സഭാ രേഖകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും.
പ്രതിപക്ഷത്തെ അടിച്ചമർത്താനാണ് ബിജെപിയുടെ ശ്രമമെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഡീൻ തൊടുപുഴയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.