മാനസികാരോഗ്യ കേന്ദ്രത്തിലടച്ചു യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവ്
Monday, December 9, 2019 11:38 PM IST
കൊച്ചി: സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന യുവാവിനെ വിവാഹം കഴിക്കാനാഗ്രഹിച്ച യുവതിയെ മാനസികാരോഗ്യ കേന്ദ്രത്തിലടച്ചു പീഡിപ്പിച്ചെന്ന പരാതിയിൽ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു.
പെരിന്തൽമണ്ണ സ്വദേശിനിയായ ബിഡിഎസ് വിദ്യാർഥിനിയെ മയക്കുമരുന്ന് കുത്തിവച്ച് മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്ന പരാതിയിൽ കുടുംബാംഗങ്ങൾക്കും ആശുപത്രികളിലെ ഡോക്ടർമാർക്കുമെതിരേ അന്വേഷണം നടത്താനാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
പെണ്‍കുട്ടിയെ വീട്ടുകാർ അന്യായമായി തടവിലാക്കിയെന്ന് ആരോപിച്ച് തൃശൂർ വരന്തരപ്പിള്ളി സ്വദേശി നൽകിയ ഹേബിയസ് ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.