ലാബിലെത്തിയ സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് സ്വയം നിരീക്ഷണം
Monday, August 3, 2020 12:37 AM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ രാജീവ്ഗാന്ധി ബയോ ടെക്നോളജി ലാബിലെത്തിയ ജീവനക്കാർ 14 ദിവസം സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കാൻ പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി മുന്നറിയിപ്പു നൽകി.
കഴിഞ്ഞ മാസം 20 മുതൽ ഒന്നാം തീയതി വരെ ലാബിൽ പരിശോധനയ്ക്കായി എത്തിയിട്ടുള്ള ജീവനക്കാരാണ് 14 ദിവസം സ്വയം നിരീക്ഷണത്തിൽ പോകേണ്ടത്. ഗവണ്മെന്റ് സെക്രട്ടേറിയറ്റിൽ പ്രവർത്തിക്കുന്ന ആർജിസിബി ലാബിലെ രണ്ട് ജീവനക്കാർക്കു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്.