നാളെ മുതൽ കൂടുതൽ വിമാന സർവീസുകൾ
Saturday, October 24, 2020 12:02 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) ശീതകാല സമയക്രമം 25ന് നിലവിൽ വരും. ഘട്ടംഘട്ടമായി ആഭ്യന്തര വിമാന സർവീസുകൾ വർധിപ്പിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയതോടെ മിക്ക വിമാനക്കമ്പനികളും കൂടുതൽ സീറ്റുകളിലേക്ക് ബുക്കിംഗ് ആരംഭിച്ചു. രാജ്യാന്തര വിമാന സർവീസുകൾ നിലവിലുള്ള നിയന്ത്രിത മാതൃകയിൽ തുടരും.
നാളെ മുതൽ മാർച്ച് 27 വരെയാണ് ആഭ്യന്തര ശീതകാല സർവീസിന്റെ കാലാവധി.