ബ​ജ​റ്റ് കേ​ര​ള​ത്തി​ന്‍റെ ബ​ദ​ൽ സ​മീ​പ​നം: മു​ഖ്യ​മ​ന്ത്രി
ബ​ജ​റ്റ് കേ​ര​ള​ത്തി​ന്‍റെ ബ​ദ​ൽ സ​മീ​പ​നം:  മു​ഖ്യ​മ​ന്ത്രി
Saturday, January 16, 2021 1:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​തി​​​കൂ​​​ല സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളെ അ​​​തി​​​ജീ​​​വി​​​ക്കാ​​​നു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ന്‍റെ ബ​​​ദ​​​ൽ സ​​​മീ​​​പ​​​ന​​​മാ​​​ണ് ധ​​​ന​​​മ​​​ന്ത്രി ഡോ. ​​​തോ​​​മ​​​സ് ഐ​​​സ​​​ക് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ബ​​​ജ​​​റ്റി​​​ന്‍റെ കാ​​​ത​​​ലെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഫേ​​​സ് ബു​​​ക്ക് കു​​​റി​​​പ്പി​​​ൽ പ​​​റ​​​ഞ്ഞു.

ഭാ​​​വി കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​ക​​​സ​​​ന പ​​​രി​​​പ്രേ​​​ഷ്യ​​​മാ​​​ണ് ബ​​​ജ​​​റ്റി​​​ൽ പ്ര​​​തി​​​ഫ​​​ലി​​​ക്കു​​​ന്ന​​​ത്. 2019 ഓ​​​ടെ സാ​​​ർ​​​വ​​​ദേ​​​ശീ​​​യ, ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ൽ വ​​​ള​​​ർ​​​ച്ച​​​നി​​​ര​​​ക്കി​​​ൽ ഇ​​​ടി​​​വു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. സം​​​സ്ഥാ​​​ന​​​ത്തെ​​​യും അ​​​തു ബാ​​​ധി​​​ച്ചു. ആ ​​​പ്ര​​​തി​​​സ​​​ന്ധി​​​യെ കോ​​​വി​​​ഡ് മ​​​ഹാ​​​മാ​​​രി​​​യു​​​ടെ വ​​​ര​​​വ് അ​​​തി​​​സ​​​ങ്കീ​​​ർ​​​ണ​​​മാ​​​ക്കി. സാ​​​മൂ​​​ഹി​​​ക​​​-സാ​​​ന്പ​​​ത്തി​​​ക മേ​​​ഖ​​​ല​​​ക​​​ളെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്തി അ​​​തി​​​നെ മു​​​റി​​​ച്ചു ക​​​ട​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളി​​​ലാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ. അ​​​തി​​​നു​​​ള്ള പ്രാ​​​യോ​​​ഗി​​​ക മാ​​​ർ​​​ഗ​​​മാ​​​ണ് ഈ ​​​ബ​​​ജ​​​റ്റി​​​ലൂ​​​ടെ​​​യും ക​​​ണ്ടെ​​​ത്തു​​​ന്ന​​​ത്.


കേ​​​ര​​​ള​​​ത്തെ വി​​​ജ്ഞാ​​​ന സ​​​മൂ​​​ഹ​​​മാ​​​ക്കി മാ​​​തൃ​​​കാ രൂ​​​പ​​​ത്തി​​​ൽ ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​നും ബ​​​ജ​​​റ്റ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു. ഒ​​​രു വ​​​ർ​​​ഷം കൊ​​​ണ്ട് എ​​​ട്ടു ല​​​ക്ഷം തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തും ദീ​​​ർ​​​ഘ കാ​​​ലാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പു​​​തി​​​യ തൊ​​​ഴി​​​ൽ സാ​​​ധ്യ​​​ത​​​ക​​​ൾ തു​​​റ​​​ക്കു​​​ന്ന​​​തു​​​മാ​​​ണ് ബ​​​ജ​​​റ്റി​​​ലെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.