ആലപ്പുഴ ബൈപാസ് ഉദ്ഘാടനം 28 ന്
Friday, January 22, 2021 1:44 AM IST
തി രുവനന്തപുരം : അരനൂറ്റാണ്ടു കാലത്തെ കാത്തിരിപ്പിനു ശേഷം ആലപ്പുഴ ബൈപാസ് നാടിന് സമർപ്പിക്കുന്നു. 28 ന് ഉച്ചയ്ക്ക് ഒന്നിനു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ബൈപാസ് നാടിന് സമർപ്പിക്കുന്നത്.