കെ.ജെ. ചാക്കോ ആദരണീയനായ ജനനേതാവ്: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
Tuesday, April 13, 2021 1:36 AM IST
കൊച്ചി: മുന്‍ മന്ത്രിയും എംഎല്‍എയുമായിരുന്ന കെ.ജെ. ചാക്കോയുടെ നിര്യാണത്തില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചിച്ചു.
ജനങ്ങളോട് ചേര്‍ന്നുനിന്ന് പൊതുനന്മയ്ക്കുവേണ്ടി അക്ഷീണം പ്രയത്നിച്ച ചാക്കോസാറിനെ പൊതുസമൂഹം, പ്രത്യേകിച്ചു ചങ്ങനാശേരിക്കാര്‍ ഏറെ ആദരിച്ചു. മൂന്നു തവണ ചങ്ങനാശേരിയുടെ എംഎല്‍എ ആയിരുന്ന ചാക്കോസാര്‍ ഹ്രസ്വകാലത്തേക്കു മന്ത്രിസ്ഥാനവും വഹിച്ചിട്ടുണ്ട്. ചങ്ങനാശേരി മുനിസിപ്പല്‍ ചെയര്മാന്, വാഴപ്പള്ളി കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം സ്തുത്യര്‍ഹ സേവനമനുഷ്ഠിച്ചു.
വിവിധ മേഖലകളിലുള്ള പൊതുപ്രവര്ത്തനങ്ങളില് ക്രൈസ്തവമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നത് ഏറെ ശ്രദ്ധേയമാണ്. പുതിയ തലമുറയിലെ പൊതുപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും അനുകരണീയമായ വ്യക്തിത്വത്തിനുടമയായിരുന്നു ചാക്കോസാര്‍ എന്നും മാർ ആലഞ്ചേരി അനുസ്മരിച്ചു.