പിജി മെഡിക്കൽ: ഓപ്ഷൻ രജിസ്ട്രേഷൻ 22 വരെ
Sunday, January 16, 2022 1:33 AM IST
തിരുവനന്തപുരം: കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളജുകളിലും തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിലും (ആർസിസി) സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലും ലഭ്യമായ എല്ലാ സീറ്റുകളിലേക്കും വിവിധ ബിരുദാനന്തര ബിരുദ മെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
22നു വൈകുന്നേരം അഞ്ചുവരെ ഓണ്‍ലൈനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം.
ആദ്യഘട്ട അലോട്ട്മെന്റിനായുള്ള ഓപ്ഷൻ രജിസ്ട്രേഷൻ നടപടികൾ 19 മുതൽ ആരംഭിക്കും. ആദ്യഘട്ട അലോട്ട്മെന്റ് 27നു പ്രസിദ്ധീകരിക്കും. ഫോണ്‍ : 04712525300.