വൈ​ദ്യു​തി വി​ച്ഛേ​ദി​ക്കുംമു​ന്പ് ഉ​പ​യോ​ക്താ​ക്ക​ളെ അ​റി​യി​ക്കണം: മന്ത്രി
വൈ​ദ്യു​തി  വി​ച്ഛേ​ദി​ക്കുംമു​ന്പ്  ഉ​പ​യോ​ക്താ​ക്ക​ളെ  അ​റി​യി​ക്കണം: മന്ത്രി
Wednesday, March 22, 2023 12:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വൈ​​​ദ്യു​​​തി ബി​​​ൽ അ​​​ട​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ക​​​ണ​​​ക്‌​​​ഷ​​​ൻ വിച്ഛേദി​​​ക്കും​​​മു​​​ന്പ് ഉ​​​പ​​​യോ​​​ക്താ​​​വി​​​നെ വി​​​വ​​​രം അ​​​റി​​​യി​​​ച്ചെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ൻ മ​​​ന്ത്രി കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി നി​​​ർ​​​ദേ​​​ശി​​​ച്ചു.

ബി​​​ല്ലടയ്ക്കാ​​​ത്ത​​​തി​​​നാ​​​ൽ വൈ​​​ദ്യു​​​തി ബ​​​ന്ധം വിഛേ​​​ദി​​​ക്കു​​​ന്ന കാ​​​ര്യം എ​​​സ്എം​​​എ​​​സ്, ഇ​​​മെ​​​യി​​​ൽ എ​​​ന്നി​​​വ വ​​​ഴി ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളെ അ​​​റി​​​യി​​​ക്കും. ഇ​​​തി​​​ലേ​​​ക്കാ​​​യി ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ ഫോ​​​ണ്‍ ന​​​ന്പ​​​ർ മീ​​​റ്റ​​​ർ റീ​​​ഡ​​​ർ​​​മാ​​​ർ വ​​​ഴി​​​യും കാ​​​ഷ് കൗ​​​ണ്ട​​​ർ വ​​​ഴി​​​യും അ​​​പ്ഡേ​​​റ്റ് ചെ​​​യ്യും.


പ്ര​​​വൃ​​​ത്തി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നു വ​​​രെ മാ​​​ത്ര​​​മാ​​​യി വൈ​​​ദ്യു​​​തി ബ​​​ന്ധം വി​​​ച്ഛേ​​​ദി​​​ക്കു​​​ന്ന​​​ത് നി​​​യ​​​ന്ത്രി​​​ക്കും. വൈ​​​ദ്യു​​​തി ബ​​​ന്ധം വിഛേ​​​ദി​​​ച്ചാ​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത ഫോ​​​ണ്‍ ന​​​ന്പ​​​ർ വ​​​ഴി ഇ​​​ക്കാ​​​ര്യം ഉ​​​പ​​​ഭോ​​​ക്താ​​​വി​​​നെ അ​​​റി​​​യി​​​ക്കും. അ​​​വ​​​ധി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഉ​​​ൾ​​​പ്പ​​​ടെ വൈ​​​ദ്യു​​​തി ബി​​​ൽ അ​​​ട​​​ച്ചു ക​​​ഴി​​​ഞ്ഞാ​​​ൽ വൈ​​​ദ്യു​​​തി പു​​​നഃസ്ഥാ​​​പി​​​ക്കാനും മ​​​ന്ത്രി നി​​​ർ​​​ദേ​​​ശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.