ഇരവികുളം ദേശീയോദ്യാനത്തിൽ അടുത്ത മാസം മുതൽ സന്ദർശകർക്ക് വിലക്ക്
Wednesday, January 25, 2023 7:48 PM IST
തിരുവനന്തപുരം: ഇരവികുളം ദേശീയോദ്യാനത്തിൽ ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 31 വരെ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗ സിംഗ് ആണ് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി ഉത്തരവിട്ടത്. വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതിനാലാണ് നടപടി.