ഗുജറാത്തിൽ പോലീസ് മുസ്ലിം യുവാക്കളെ പോസ്റ്റിൽ കെട്ടിയിട്ട് തല്ലി; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
Friday, October 7, 2022 2:20 PM IST
അഹമ്മദാബാദ്: ഗുജറാത്തിലെ ഖേഡയിൽ മുസ്ലിം യുവാക്കളെ പോലീസുകാർ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന പോലീസ് മേധാവി. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റത്തിന്റെ ഗൗരവമനുസരിച്ച് അച്ചടക്കനടപടി സ്വീകരിക്കുമെന്ന് പോലീസ് മേധാവി ആഷിഷ് ഭാട്ടിയ പറഞ്ഞു.
നവരാത്രി ഘോഷയാത്ര തടസപ്പെടുത്തി എന്നാരോപിച്ചായിരുന്നു പോലീസുകാരുടെ അതിക്രൂര മർദനം. മൂന്ന് യുവാക്കൾക്കാണ് മർദനമേറ്റത്. ചുറ്റും കൂടിയ ജനക്കൂട്ടം മഫ്തിയിലെത്തിയ പോലീസുകാരുടെ മർദനത്തെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു.
ട്വിറ്ററിൽ വീഡിയോ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പ്രതികളോട് പൊതുജനത്തോട് മാപ്പു പറയണമെന്ന് നിർദേശിക്കുന്നതും അവരപ്രകാരം ചെയ്യുന്നതും കാണാം.