കോ​ട്ട​യം: എം​ബി​ബി​എ​സി​നു സീ​റ്റ് ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ല​ക്ഷ​ങ്ങ​ൾ ക​ബ​ളി​പ്പി​ച്ച കേ​സി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റ​സ്റ്റി​ൽ. തി​രു​വ​ല്ല നി​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​ടു​പ്പി​ലാ​റി​ൽ കെ.​പി. പു​ന്നൂ​സ് (80) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ കോ​ട്ട​യം പു​തു​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്ക​നി​ൽ​നി​ന്നും മ​ക​ൾ​ക്ക് ബി​ലി​വേ​ഴ്സ് ച​ർ​ച്ച് ഹോ​സ്പി​റ്റ​ലി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​നി​ൽ എം​ബി​ബി​എ​സി​ന് സീ​റ്റ് ത​ര​പ്പെ​ടു​ത്തി കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് 25 ല​ക്ഷം രൂ​പ ക​ബ​ളി​പ്പി​ച്ച് വാ​ങ്ങി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പു​ന്നൂ​സ് പ​റ​ഞ്ഞ​തി​ൻ പ്ര​കാ​രം മ​ധ്യ​വ​യ​സ്ക​ൻ പ​ല​ത​വ​ണ​യാ​യി 25 ല​ക്ഷം രൂ​പ ഇ​യാ​ൾ​ക്ക് അ​യ​ച്ചു കൊ​ടു​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ പു​ന്നൂ​സ് ഇ​യാ​ളു​ടെ മ​ക​ൾ​ക്ക് എം​ബി​ബി​എ​സി​ന് സീ​റ്റ് ത​ര​പ്പെ​ടു​ത്തി കൊ​ടു​ക്കാ​തി​രി​ക്കു​ക​യും, പ​ണം തി​രി​കെ ന​ൽ​കാ​തെ​യും ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.