ഷാംഗ്ഹായ് നഗരത്തിൽ 100 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനില
Tuesday, May 30, 2023 12:09 PM IST
ഷാംഗ്ഹായ്: ചൈനയിലെ ഷാംഗ്ഹായ് നഗരത്തിൽ 100 വർഷത്തിനിടെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട ദിവസമായിരുന്നു തിങ്കളാഴ്ച. ആഗോളതാപനമാണ് ചൂട് ക്രമാധീതമായി വർധിക്കുന്നതിന് കാരണമായി ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്.
തിങ്കളാഴ്ച ഉച്ചക്കു ശേഷമാണ് ഷാംഗ്ഹായ് മെട്രോ സ്റ്റേഷനിലെ ചൂട് 36.7 ഡിഗ്രി സെൽഷ്യസ് ആയത്. 1876, 1903, 2018 വർഷങ്ങളിൽ ആണ് ഇതിനു മുമ്പ് ഏറ്റവും കൂടുതൽ താപനില ഇവിടെ രേഖപ്പെടുത്തിയത്: 35.7 ഡിഗ്രി സെൽഷ്യസ്.