പുതുജീവിതം; തുരങ്കത്തിൽ കുടുങ്ങിയ 41 പേരെയും രക്ഷിച്ചു
Tuesday, November 28, 2023 9:39 PM IST
ഉത്തരകാശി: ഉത്തരാഖണ്ഡ് സിൽക്യാര തുരങ്കദൗത്യം വിജയം. തുരങ്കത്തിൽ കുടുങ്ങികിടന്ന 41 തൊഴിലാളികളെയും രക്ഷപ്പെടുത്തി. 17 ദിവസം നീണ്ടുനിന്ന രക്ഷാപ്രവർത്തനങ്ങൾക്കൊടുവിലാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്.
എല്ലാവരെയും പ്രാഥമിക വൈദ്യ പരിശോധനയ്ക്കുശേഷം ആശുപത്രിയിലേക്ക് മാറ്റി. നിരവധി പ്രതിസന്ധികൾ മറികടന്നാണ് രക്ഷാദൗത്യം വിജയം കണ്ടിരിക്കുന്നത്.
ബ്രഹ്മഖൽ-യമുനോത്രി ദേശീയപാതയിൽ സിൽക്യാരയ്ക്കും ദണ്ഡൽഗാവിനും ഇടയിൽ നിർമാണത്തിലിരുന്ന തുരങ്കം ഈ മാസം 12 ന് പുലർച്ചെ 5.30നാണ് തകന്നത്. ഉത്തരാഖണ്ഡിലെ തീർഥാടന കേന്ദ്രങ്ങളായ ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയെ ബന്ധിപ്പിക്കുന്ന ചാർധാം റോഡ് പദ്ധതിയുടെ ഭാഗമാണു തുരങ്കം.