ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണത്തെക്കുറിച്ച് അറിയില്ല; ഇപ്പോൾ വയനാടിന് വേണ്ടി നിൽക്കേണ്ട സമയമെന്ന് ഗവർണർ
Saturday, August 3, 2024 9:55 PM IST
തിരുവനന്തപുരം: ഗവർണർമാരുടെ യോഗത്തിൽ വയനാട് ദുരന്തത്തെക്കുറിച്ച് സംസാരിച്ചതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൂടുതൽ സഹായമെത്തിക്കാനാണ് ശ്രമം നടത്തുന്നതെന്ന് ഗവർണർ പറഞ്ഞു.
യോഗത്തിൽ പത്ത് മിനിറ്റ് സംസാരിച്ചതിൽ ആറ് മിനിറ്റും വയനാടിനെക്കുറിച്ചായിരുന്നു. താൻ പോകുന്ന ഇടങ്ങളിലൊക്കെ വയനാടിനെ സഹായിക്കാൻ പറയുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണത്തെക്കുറിച്ച് അറിയില്ല. സിഎംഡിആർഎഫ് വഴിയോ ജില്ലാ ഭരണകൂടം വഴിയോ സഹായമെത്തിക്കാം. ഇപ്പോൾ വയനാടിന് വേണ്ടി നിൽക്കേണ്ട സമയമാണെന്നും ഗവർണർ അറിയിച്ചു.