സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ന​ടു​വൊ​ടി​ച്ച ബ​ജ​റ്റ്; പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​തി​പ​ക്ഷം
സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ന​ടു​വൊ​ടി​ച്ച ബ​ജ​റ്റ്; പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​തി​പ​ക്ഷം
Friday, February 3, 2023 5:58 PM IST
തി​രു​വ​ന​ന്ത​പു​രം: ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ന് പി​ന്നാ​ലെ സ​ഭ​യ്ക്ക​ക​ത്ത് പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​തി​പ​ക്ഷം. പെ​ട്രോ​ളി​നും ഡീ​സ​ലി​നു​മ​ട​ക്കം സെ​സ് വ​ർ​ധി​പ്പി​ച്ച​ കാര്യം ധനമന്ത്രി അറിയിച്ചതിന് പിന്നാലെയാണ് പ്ര​തി​പ​ക്ഷം പ്രതിഷേധിച്ചത്.

ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ് ധ​ന​മ​ന്ത്രി നി​കു​തി വ​ർ​ധ​ന ഉ​ൾ​പ്പെ​ടെ അ​വ​ത​രി​പ്പി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് പ്ര​തി​പ​ക്ഷം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്.

പെ​ട്രോ​ളി​നും ഡീ​സ​ലി​നും ലീ​റ്റ​റി​ന് ര​ണ്ട് രൂ​പ വീ​തം സാ​മൂ​ഹി​ക സു​ര​ക്ഷാ സെ​സ് ഏ​ര്‍​പ്പെ​ടു​ത്തി. മ​ദ്യ വി​ല​യും വാ​ഹ​ന നി​കു​തി​യും വൈ​ദ്യു​തി തീ​രു​വ​യും കൂ​ട്ടി​യ​തു​ൾ​പ്പെ​ടെ​യു​ള്ള നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണ് ധ​ന​മ​ന്ത്രി അ​വ​ത​രി​പ്പി​ച്ച​ത്.


കെ​ട്ടി​ട നി​കു​തി പ​രി​ഷ്ക​രി​ച്ചു. മ​ദ്യ​ത്തി​നും ഇ​ന്ധ​ന​ത്തി​നും സാ​മൂ​ഹി​ക സു​ര​ക്ഷാ സെ​സ് ഏ​ർ​പ്പെ​ടു​ത്തി. ഭൂ​മി​യു​ടെ ന്യാ​യ​വി​ല 20 ശ​ത​മാ​നം കൂ​ട്ടി​യ​തും പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<