മെസൂട്ട് ഓസിൽ വിരമിച്ചു
Wednesday, March 22, 2023 7:21 PM IST
ബെർലിൻ: ജർമൻ ഫുട്ബോൾ താരം മെസൂട്ട് ഓസിൽ വിരമിച്ചു. ജർമനിയുടെ എക്കാലത്തേയും മികച്ച മധ്യനിര താരങ്ങളിൽ ഒരാളായ ഓസിൽ 34-ാം വയസിലാണ് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. 2014 ൽ ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്നു.
ജർമനിക്കായി 92 മത്സരങ്ങളിൽനിന്ന് 23 ഗോളുകൾ നേടി. റയൽ മഡ്രിഡ്, ആർസനൽ ക്ലബുകൾക്കായും കളിച്ചു. റയലിനൊപ്പം 2012 ലാ ലിഗ കിരീടം സ്വന്തമാക്കി. ക്ലബ് കരിയറിൽ നാല് എഫ്എ കപ്പ് ഉൾപ്പെടെ ഒൻപത് കിരീടങ്ങൾ ഓസിലിന്റെ പേരിനൊപ്പമുണ്ട്.
തുടർച്ചയായ പരിക്കുകളാണ് വിരമിക്കൽ തീരുമാനത്തിനു പിന്നിലെന്ന് ഓസിൽ അറിയിച്ചു.