പാതിവില തട്ടിപ്പ് ; ജസ്റ്റീസ് സി.എൻ.രാമചന്ദ്രൻ നായര്‍ക്കെതിരെ അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി
Monday, July 14, 2025 4:57 PM IST
ന്യൂഡല്‍ഹി: പാതിവില തട്ടിപ്പ് കേസില്‍ ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന് നായര്‍ക്കെതിരായ ആരോപണം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.
മൂന്ന് സ്ഥാപനങ്ങളാണ് ജസ്റ്റീസ് രാമചന്ദ്രൻ നായർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ നിലവിൽ കേസിൽ അന്വേഷണം നടക്കുന്നതിനാൽ ഹർജിയിൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. കേസിലെ ആരോപണ വിധേയരുടെ പട്ടികയിൽ നിന്ന് ജസ്റ്റീസ് സി.എൻ.രാമചന്ദ്രൻ നായരുടെ പേര് ഹൈക്കോടതി നീക്കിയത് റദ്ദാക്കണമെന്ന ആവശ്യവും സുപ്രീംകോടതി തള്ളി.