വിഎസിനെ കാണാൻ വേലിക്കകത്തെ വീട്ടിലെത്തി മുഖ്യമന്ത്രി
Tuesday, July 22, 2025 9:16 AM IST
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് അന്ത്യാഞ്ജലി അർപ്പിക്കാൻ തിരുവനന്തപുരം ലോ കോളജ് ജംഗ്ഷനിലെ വേലിക്കകത്ത് വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി വി.ശിവൻകുട്ടിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
തുടർന്ന് മുഖ്യമന്ത്രി ഇനി മൃതദേഹം പൊതുദർശനം വയ്ക്കാനിരിക്കുന്ന ദർബാർ ഹാളിലേക്ക് പോയി. തിങ്കളാഴ്ച എകെജി പഠനഗവേഷണ കേന്ദ്രത്തിൽ നടന്ന പൊതുദർശനത്തിലും മുഖ്യമന്ത്രി എത്തിയിരുന്നു. എസ്യുടി ആശുപത്രിയിലെത്തിയും മുഖ്യമന്ത്രി വിഎസിനെ സന്ദർശിച്ചിരുന്നു.