വി.എസിനെ അധിക്ഷേപിച്ച് പോസ്റ്റ്; ജമാഅത്തെ ഇസ്ലാമി നേതാവിന്റെ മകനെതിരെ പരാതി
Tuesday, July 22, 2025 5:41 PM IST
കൊച്ചി: വി.എസ്.അച്യുതാനന്ദനെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ജമാഅത്തെ ഇസ്ലാമി നേതാവിന്റെ മകനെതിരെ പരാതി. ഹമീദ് വാണിയമ്പലത്തിന്റെ മകന് യസീന്‍ അഹമ്മദിനെതിരെയാണ് ഡിവൈഎഫ്ഐ മലപ്പുറം വണ്ടൂര്‍ പോലീസില്‍ പരാതി നല്‍കിയത്.
കൂട്ടക്കൊലകള്‍ക്ക് നേതൃത്വം നല്കിയ കമ്യൂണിസ്റ്റ് തീവ്രവാദി വി.എസ് കേരളം ഇസ്ലാമിക രാജ്യമാകാന്‍ കാത്തുനില്‍ക്കാതെ പടമായെന്നാണ് ഫേസ്ബുക്കില്‍ കുറിച്ചത്. ശ്വാസമുണ്ടെങ്കിലും ശ്വാസം നിലച്ചാലും വര്‍ഗീയവാദി വര്‍ഗീയവാദി തന്നെയാണെന്നും ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചു.
വി.എസ്.അച്യുതാനന്ദനെ അധിക്ഷേപിച്ച് പോസ്റ്റിട്ട അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നഗരൂര്‍ സ്വദേശി വി.അനൂപിനെയാണ് അറസ്റ്റ് ചെയ്തത്.