പന്തളത്ത് സ്കൂള്‍ മുറ്റത്തെ മരം കടപുഴകി വീണു; മതിലും വൈദ്യുതി ലൈനും തകര്‍ന്നു
Saturday, July 26, 2025 9:01 AM IST
പത്തനംതിട്ട: കനത്ത കാറ്റിലും മഴയിലും പന്തളം പൂഴിക്കാട് യുപി സ്കൂളില്‍ മരം കടപുഴകി വീണു. സ്കൂളിന്റെ മതിലും വൈദ്യുതി ലൈനും തകര്‍ത്തുകൊണ്ട് റോഡിലേക്കാണ് മരം വീണത്.
വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. രണ്ട് വര്‍ഷത്തോളമായി ചുവട് ദ്രവിച്ചുനില്‍ക്കുന്ന മരമാണ് മറിഞ്ഞുവീണതെന്നും ഇത് വെട്ടിനീക്കണമെന്ന് പരാതിപെട്ടിട്ടും നടപടിയുണ്ടായില്ലെന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍ വനംവകുപ്പിന്റെ അനുമതി വാങ്ങാഞ്ഞതുകൊണ്ടാണ് മരം മുറിക്കാഞ്ഞതെന്നാണ് നഗരസഭയുടെ വാദം.