മഹാരാഷ്ട്രയിൽ കൗമാരക്കാരി കൂട്ടബലാത്സംഗത്തിന് ഇരയായി; നാലുപേർക്കെതിരെ കേസ്
Tuesday, August 12, 2025 3:56 AM IST
മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ തെലങ്കാനയിൽ നിന്നുള്ള കൗമാരക്കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. 20കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്.
സംഭവത്തിൽ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു. വെള്ളിയാഴ്ച രാത്രി പാർലി റെയിൽവേ സ്റ്റേഷനിൽ ഒറ്റയ്ക്ക് നിന്ന പെൺകുട്ടിക്ക് സഹായം വാഗ്ദാനം ചെയ്ത് ഒരാൾ പ്രതികളിൽ ഒരാൾ സമീപിക്കുകയായിരുന്നു.
ഇയാൾ പെൺകുട്ടിയെ ബൈക്കിൽ കയറ്റി വിജനമായ സ്ഥലത്തെത്തിച്ചു. ഇവിടെ മൂന്ന് പേർ കൂടിയുണ്ടായിരുന്നു. തുടർന്ന് ഇവർ പെൺകുട്ടിയെ പീഡിപ്പിച്ചു.
ഭാരതീയ ന്യായ് സംഹിത (ബിഎന്‍എസ്) നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം നാല് പേര്‍ക്കെതിരെ പീഡനം, ഭീഷണി, മനഃപൂര്‍വം പരിക്കേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി അംബാജോഗായ് റൂറല്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.