ബം​ഗ​ളൂ​രു: ധ​ർ​മ​സ്ഥ​ല​യി‌​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ടെ​ന്ന് മു​ൻ ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി വെ​ളി​പ്പെ​ടു​ത്തി​യ, പ​തി​മൂ​ന്നാ​മ​താ​യി അ​ട​യാ​ള​പ്പെ​ടു​ത്തി​യ സ്ഥ​ല​ത്ത് ഇ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തും. കു​ഴി​ച്ചു​മൂ​ട​പ്പെ​ട്ട മ​നു​ഷ്യാ​വ​ശി​ഷ്ട​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​ൻ ഭൂ​മി​ക്ക​ടി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ക​ഴി​യു​ന്ന റ​ഡാ​ർ തി​ങ്ക​ളാ​ഴ്ച എ​ത്തി​ച്ചി​രു​ന്നു.

റോ​ഡി​നു വ​ള​രെ അ​ടു​ത്താ​യ​തി​നാ​ലും തൊ​ട്ട​ടു​ത്ത് അ​ണ​ക്കെ​ട്ടും വൈ​ദ്യു​ത ലൈ​നു​ക​ളു​മു​ള്ള​തി​നാ​ലും ഇ​വി​ടെ കു​ഴി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​ക ബു​ദ്ധി​മു​ട്ടാ​ണ്. റ​ഡാ​ർ പ​രി​ശോ​ധ​ന​യി​ൽ മ​നു​ഷ്യാ​വ​ശി​ഷ്ട​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യാ​ൽ മാ​ത്രം കു​ഴി​ച്ചാ​ൽ മ​തി​യെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം.

ഇ​തു​വ​രെ​യു​ള്ള പ​രി​ശോ​ധ​ന​ക​ളി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഇ​ന്ന​ത്തെ പ​രി​ശോ​ധ​ന നി​ർ​ണാ​യ​ക​മാ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് വ​ന​ത്തി​ൽ മൃ​ത​ദേ​ഹം മ​റ​വു​ചെ​യ്യു​ന്ന​ത് ക​ണ്ടി​രു​ന്ന​താ​യി ഒ​രു സ്ത്രീ​യു​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ​കൂ​ടി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്.