രാജസ്ഥാനിൽ ഭാര്യയും സുഹൃത്തുംചേർന്ന് യുവാവിനെ കൊലപ്പെടുത്തി
Wednesday, August 20, 2025 12:44 AM IST
ജയ്പുർ: രാജസ്ഥാനിൽ ഭാര്യയും സുഹൃത്തുക്കളും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന മനോജ് ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഭാര്യ സന്തോഷ് ദേവി, സഹപ്രതികളായ ഋഷി ശ്രീവാസ്തവ, മോഹിത് ശർമ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം ആസൂത്രണം ചെയ്യുന്നതിനായി പ്രതികൾ ഇന്റർനെറ്റിൽ ക്രൈം വെബ് സീരീസുകൾ കണ്ടതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സന്തോഷ് ദേവിയും പ്രതിയായ ഋഷിയും തമ്മിൽ സൗഹൃദത്തിലായിരുന്നുവെന്നും അവരുടെ ബന്ധം കൂടുതൽ ദൃഢമായപ്പോൾ മനോജിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഇരുവരും ബെഡ്ഷീറ്റ് ഫാക്ടറിയിലാണ് ജോലി ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം പ്രതികൾ പുതിയ സിം കാർഡുകൾ വാങ്ങിയതായും പോലീസ് കണ്ടെത്തി.
ശനിയാഴ്ച ഇസ്കോൺ ക്ഷേത്രത്തിലേക്ക് പോകാൻ മോഹിത്, മനോജിന്റെ ഓട്ടോറിക്ഷ വിളിക്കുകയായിരുന്നു. യാത്ര തുടങ്ങി ഏകദേശം 10 മിനിറ്റിനുള്ളിൽ ഋഷി ഓട്ടോറിക്ഷയിൽ കയറുകയും ഓട്ടോറിക്ഷ ഒരു വിജനമായ ഫാംഹൗസിലേക്ക് കൊണ്ടുപോകുകയും അവിടെ വെച്ച് മൂർച്ചയുള്ള ബെഡ്ഷീറ്റ് കട്ടർ ഉപയോഗിച്ച് മനോജിന്റെ കഴുത്ത് അറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തെ തുടർന്ന്