ചിത്രദുർഗയിൽ പാതി കത്തിയ നിലയിൽ 20കാരിയുടെ മൃതദേഹം റോഡരികിൽ
Wednesday, August 20, 2025 3:40 PM IST
ബംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ 20കാരിയെ റോഡരികിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നഗ്നമാക്കപ്പെട്ട ശരീരം പാതി കത്തിയ നിലയിലായിരുന്നു. പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായി സംശയിക്കുന്നതായി പോലീസ് പറയുന്നു.
രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിനിയായ പെൺകുട്ടിയെ ഓഗസ്റ്റ് 14ന് ഹോസ്റ്റലിൽ നിന്നിറങ്ങിയ ശേഷം കാണാതായിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു.
അതേസമയം, സംഭവത്തിൽ ചിത്രദുർഗയിൽ വ്യാപകമായി പ്രതിഷേധം ഉയർന്നിരിക്കുകയാണ്. കുറ്റവാളികളെ പിടികൂടുന്നതുവരെ പെൺകുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്.