യുവ നടിയുടെ പരാതി; രാഹുൽ ഈശ്വർ മുൻകൂർ ജാമ്യം തേടി
Tuesday, September 16, 2025 11:49 PM IST
കൊച്ചി: നടി റിനി ആൻ ജോർജ് നൽകിയ പരാതിയിൽ രാഹുൽ ഈശ്വർ മുൻകൂർ ജാമ്യം തേടി. നോട്ടീസ് നൽകാതെയുള്ള അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടാണ് രാഹുൽ ഈശ്വർ ഹൈക്കോടതിയെ സമീപിച്ചത്.
സാമൂഹ്യമാധ്യമങ്ങളിലൂടെ രാഹുൽ ഈശ്വർ അപകീർത്തികരമായ പ്രചാരണം നടത്തിയെന്നാണ് നടി മുഖ്യമന്ത്രിക്കും സൈബർ പോലീസിലും നൽകിയ പരാതിയിൽ പറയുന്നത്. രാഹുൽ ഈശ്വറിന് പുറമെ ഷാജൻ സ്കറിയ, വിവിധ സമൂഹ മാധ്യമ അക്കൗണ്ടുകൾ, ഓൺലൈൻ യൂട്യൂബ് ചാനലുകൾ എന്നിവർക്കെതിരെയും നടി പരാതി നൽകിയിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് മോശം അനുഭവമുണ്ടായെന്ന വെളിപ്പെടുത്തലിന് പിന്നാലെ നടിക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഉണ്ടായത്.