ഒഡീഷയിൽ യുവാവിനെ മരത്തിൽകെട്ടിയിട്ട് പെൺസുഹൃത്തിനെ പീഡനത്തിന് ഇരയാക്കി
Wednesday, September 17, 2025 1:33 AM IST
ഭുവനേശ്വർ: ഒഡീഷയിൽ ആൺസുഹൃത്തിനെ മർദിച്ച് അവശനാക്കി മരത്തിൽ കെട്ടിയിട്ട് കൗമാരക്കാരിയായ പെൺസുഹൃത്തിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി.
പുരി ബീച്ചിലാണ് സംഭവം. 19കാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
പുരി ബീച്ചിലെ ബലിഹർചണ്ടി ക്ഷേത്രത്തിന് സമീപം ഇരിക്കുകയായിരുന്നു യുവതിയും ആൺസുഹൃത്തും. ഈ സമയത്ത് പ്രതികൾ ഇരുവരുടെയും അടുത്തേക്കെത്തി വീഡിയോ ദൃശ്യങ്ങൾ ഉണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു.
പണം നൽകില്ലെന്ന് ഇരുവരും ഉറപ്പിച്ചുപറഞ്ഞതോടെ പ്രതികൾ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു, ആൺസുഹൃത്തിനെ സമീപത്തെ മരത്തിൽ കെട്ടിയിട്ട ശേഷമാണ് അതിക്രമം നടത്തിയത്.
അതിക്രമത്തിന് പിന്നാലെ പെൺകുട്ടി മാനസികമായി തകർന്നിരുന്നു. പിന്നീടാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രദേശവാസികളായ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നാണ് സൂചന.