വി.ഡി.സതീശൻ കേരള രാഷ്ട്രീയത്തിലെ കോമാളി: അഹമ്മദ് ദേവർകോവിൽ
Friday, September 26, 2025 5:35 PM IST
കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ. വി.ഡി.സതീശൻ കേരള രാഷ്ട്രീയത്തിൽ കോമാളിയായി മാറിയിരിക്കുന്നു. ചരിത്രം അറിയാത്തത് കൊണ്ടാണ് സതീശൻ ഐഎൻഎല്ലിനെ കുറ്റപ്പെടുത്തുന്നത്.
അയ്യപ്പ സംഗമം തീർഥാടന ടൂറിസത്തിന്റെ ഭാഗമാണെന്ന് ഐഎൻഎൽ നേതാവ് കാസിം ഇരിക്കൂർ വ്യക്തമാക്കി. എല്ലാ വിഭാഗങ്ങൾക്കും ഇത്തരം പരിപാടികൾ സംഘടിപ്പിക്കാവുന്നതാണ്. അയ്യപ്പ സംഗമത്തിന് യോഗി ആദിത്യനാഥനെ ക്ഷണിച്ചതിൽ തെറ്റില്ല. യോഗയുടെ കത്ത് പരിപാടിയിൽ വായിച്ചത് പൊതുമര്യാദയുടെ ഭാഗം.
ഫെഡറൽ സംവിധാനത്തിൽ എല്ലാ മുഖ്യമന്ത്രിമാരെയും പരിപാടികളിൽ ക്ഷണിക്കുന്നത് സ്വാഭാവികമാണെന്നും ഇതിൽ ഐഎൻഎൽ തെറ്റു കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.