ഏഷ്യാ കപ്പ് : ടോസ് ലങ്കയ്ക്ക് ; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും
Friday, September 26, 2025 8:24 PM IST
ദുബായി: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. പേസര്‍ ജസ്പ്രിത് ബുംറയ്ക്കും, ഓള്‍റൗണ്ടര്‍ ശിവം ദുബെയ്ക്കും വിശ്രമം അനുവദിച്ചു.
ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ തിരിച്ചെത്തി. ഒരു മാറ്റവുമായിട്ടാണ് ലങ്ക ഇറങ്ങുന്നത്. ചാമിക കുരണാരത്നെയ്ക്ക് പകരമായി ജനിത് ലിയാനഗെ ടീമിലെത്തി. ഫൈനൽ മോഹങ്ങൾ നേരത്തേ അവസാനിച്ച ശ്രീലങ്ക ആശ്വാസ വിജയം തേടിയാണ് ഇന്ന് ഇറങ്ങുന്നത്.
ടീം ഇന്ത്യ: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി.
ശ്രീലങ്ക: പതും നിസ്സങ്ക, കുസല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), കുശാല്‍ പെരേര, ചരിത് അസലങ്ക (ക്യാപ്റ്റന്‍), കാമിന്ദു മെന്‍ഡിസ്, ദസുന്‍ ഷനക, വാനിന്ദു ഹസരംഗ, ജനിത് ലിയാനഗെ, ദുഷ്മന്ത ചമീര, മഹീഷ് തീക്ഷണ, നുവാന്‍ തുഷാര.