ദു​ബാ​യി: ഏ​ഷ്യാ​ക​പ്പ് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ പാ​ക്കി​സ്ഥാ​നെ​തി​രാ​യ വി​ജ​യ​ത്തി​നു ശേ​ഷം ന​ട​ത്തി​യ പ്ര​സ്‌​താ​വ​ന​ക​ളു​ടെ പേ​രി​ൽ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വി​നെ​തി​രെ ന​ട​പ​ടി. പാ​ക്കി​സ്ഥാ​നെ​തി​രാ​യ ജ​യം പ​ഹ​ല്‍​ഗാം ര​ക്ത​സാ​ക്ഷി​ക​ള്‍​ക്ക് സ​മ​ര്‍​പ്പി​ച്ച​തി​നാ​ണ് ന​ട​പ​ടി.

ഇ​ത് ഐ​സി​സി​യു​ടെ പെ​രു​മാ​റ്റ​ച​ട്ട ലം​ഘ​ന​മാ​ണെ​ന്ന് മാ​ച്ച് റ​ഫ​റി വ്യ​ക്ത​മാ​ക്കി. പാ​ക്കി​സ്ഥാ​നെ​തി​രെ വി​ജ​യം നേ​ടി​യ​ശേ​ഷം ഈ ​ജ​യം ഓ​പ്പ​റേ​ഷ​ന്‍ സി​ന്ദൂ​റി​ല്‍ പ​ങ്കെ​ടു​ത്ത ധീ​ര സൈ​നി​ക​ര്‍​ക്കും പ​ഹ​ല്‍​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കു​മാ​യി സ​മ​ര്‍​പ്പി​ക്കു​ന്നു​വെ​ന്ന് സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് പ​റ​ഞ്ഞി​രു​ന്നു.

ഇ​തി​നെ​തി​രെ പാ​ക് ക്രി​ക്ക​റ്റ് ബോ​ര്‍​ഡാ​ണ് ഐ​സി​സി​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. മാ​ച്ച് ഫീ​യു​ടെ 30 ശ​ത​മാ​നം തു​ക ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ പി​ഴ​യാ​യി അ​ട​യ്ക്കേ​ണ്ടി​വ​രും. സെ​പ്റ്റം​ബ​ർ 14 ന് ​ന​ട​ന്ന മ​ത്സ​ര​ത്തി​നു ശേ​ഷം സൂ​ര്യ​കു​മാ​ർ യാ​ദ​വ് ന​ട​ത്തി​യ പ്ര​തി​ക​ര​ണ​ത്തി​നെ​തി​രെ​യാ​ണ് പാ​ക്കി​സ്ഥ‌ാ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് ഐ​സി​സി​യെ സ​മീ​പി​ച്ച​ത്.

മ​ത്സ​ര​ത്തി​ന്‍റെ ടോ​സ് സ​മ​യ​ത്തോ മ​ത്സ​ര​ത്തി​നു ശേ​ഷ​മോ പാ​ക് താ​ര​ങ്ങ​ളു​മാ​യി ഹ​സ്‌​ത​ദാ​ന​ത്തി​നും ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ നി​ന്നി​ല്ല. ഐ​സി​സി മാ​ച്ച് റ​ഫ​റി റി​ച്ചി റി​ച്ച​ഡ്‌​സ​നാ​ണ് അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ സൂ​ര്യ​കു​മാ​ർ യാ​ദ​വി​നെ​തി​രെ ശി​ക്ഷ വി​ധി​ച്ച​ത്.