കണക്ഷൻ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കം; ഗ്യാസ് ഏജൻസി ജീവനക്കാരനെ തൂണിൽ കെട്ടിയിട്ട് മർദിച്ചു
Thursday, October 2, 2025 3:51 PM IST
ഇടുക്കി: ഗ്യാസ് ഏജൻസി ജീവനക്കാരനെ തൂണിൽ കെട്ടിയിട്ട് മർദിച്ചതായി പരാതി. ഇടുക്കി അണക്കരയിലാണ് സംഭവം.
സഹപ്രവർത്തകയ്ക്കും മർദനമേറ്റു. പ്രതീക്ഷ, ജിസ്മോൻ എന്നിവർക്കാണ് മർദനമേറ്റത്. ഗ്യാസ് കണക്ഷൻ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
പരിക്കേറ്റ രണ്ടുപേരും ആശുപത്രിയിൽ ചികിത്സ തേടി. മർദനത്തിൽ രണ്ടുപേരെ കുമളി പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുപേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.