ഇറാനി കപ്പ്; റെസ്റ്റ് ഓഫ് ഇന്ത്യ പൊരുതുന്നു
Thursday, October 2, 2025 5:56 PM IST
നാഗ്പൂര്‍: ഇറാനി കപ്പില്‍ വിദര്‍ഭയ്ക്കെതിരെ ലീഡിനായി റെസ്റ്റ് ഓഫ് ഇന്ത്യ പൊരുതുന്നു. വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 342 നെതിരെ റെസ്റ്റ് ഓഫ് ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ചിന് 145 എന്ന നിലയിലാണ്.
മികച്ച തുടക്കമായിരുന്നു റെസ്റ്റ് ഓഫ് ഇന്ത്യക്ക്. ഒന്നാം വിക്കറ്റില്‍ അഭിമന്യൂ ഈശ്വരന് - ആര്യന് ജുയല്‍ സഖ്യം 52 റണ്‍സാണ് ചേര്‍ത്തത്. അഭിമന്യൂ (52), ജുയല്‍ (23) റൺസുമായി പുറത്തായി. ക്യാപ്റ്റന്‍ രജത് പടിധാര്‍ (42), മാനവ് സുതര്‍ (ഒന്ന്) എന്നിവരാണ് ക്രീസില്‍.
റുതുരാജ് ഗെയ്കവാദും (ഒമ്പത്) ഇഷാന് കിഷന് (ഒന്ന്), മാനവ് സുതര്‍ (ഒന്ന്) എന്നിവർ നിരാശപ്പെടുത്തി. വിദര്‍ഭയ്ക്ക് വേണ്ടി പാര്‍ത്ഥ് രെഖാതെ രണ്ടും ഹർഷ് ദുബെ, ദര്ശന് നല്‍കാണ്ഡെ, യാഷ് താക്കൂർ എന്നിവർ ഓരോവിക്കറ്റും വീഴ്ത്തി.
അഞ്ചിന് 280 എന്ന സ്കോറിലാണ് വിദര്‍ഭ രണ്ടാം ദിനം ബാറ്റിംഗിനെത്തിയത്. ശേഷിക്കുന്ന വിക്കറ്റുകള്‍ 62 റണ്‍സിനിടെ അവര്‍ക്ക് നഷ്ടമായി. നേരത്തെ അതര്‍വ തൈഡെയുടെ (143) സെഞ്ചുറിയും യാഷ് റാത്തോഡിന്റെ (91) അർധ സെഞ്ചുറി പ്രകടനവുമാണ് വിദര്‍ഭയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.
റെസ്റ്റ് ഓഫ് ഇന്ത്യക്ക് വേണ്ടി ആകാശ് ദീപ്, മാനവ് സുതര്‍ എന്നിവര്‍ മൂന്നും സരണ്‍ഷ് ജെയ്ൻ രണ്ട് വിക്കറ്റും വീഴ്ത്തി.