ട്രാക്ടർ ട്രോളി പുഴയിലേക്ക് മറിഞ്ഞു; 11 പേർക്ക് ദാരുണാന്ത്യം
Thursday, October 2, 2025 9:57 PM IST
ഭോപ്പാല്‍: വിജയദശമി ആഘോഷത്തിനിടെ ട്രാക്ടര്‍ ട്രോളി പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 11 പേര് മരിച്ചു. മധ്യപ്രദേശിലെ ഖാണ്ഡ്വ ജില്ലയിലെ അർദാല ഗ്രാമത്തിൽവച്ചുണ്ടായ അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു.
വിഗ്രഹ നിമജ്ജനം കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. വണ്ടിയിലുണ്ടായിരുന്ന 12 കാരന് അബദ്ധത്തിൽ വാഹനം സ്റ്റാര്‍ട്ട് ചെയ്തതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
സ്ഥലത്തേക്ക് സംസ്ഥാന ദുരന്ത പ്രതികരണസേനയുടെ സംഘത്തെ അയച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. മരിച്ചവരിൽ ആറു പെൺകുട്ടികളും ഉൾപ്പെടും. അപകടസമയത്ത് 25 പേരാണ് ട്രോളിയിലുണ്ടായിരുന്നത്.