ഷാഫി സമക്ഷം യൂത്തൻ പരാതി; ശബരിക്കെതിരെ നടപടി വേണം
Tuesday, November 29, 2022 4:14 PM IST
തിരുവനന്തപുരം: കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെതിരെ കെ. എസ്. ശബരിനാഥൻ നടത്തിയ പ്രസ്താവനയിൽ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംസ്ഥാന പ്രസിഡന്റ് ഷാഫി പറന്പിലിന് പരാതി നൽകി.
കോട്ടയം ജില്ലയിൽ യൂത്ത് കോൺഗ്രസ് നടത്തുന്ന പരിപാടിയിൽ ശശി തരൂർ എംപി പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ബാക്കിപത്രമാണ് പുതിയ പരാതിയെന്നാണ് സൂചന.
പാർട്ടി അനുവാദമില്ലാതെ പരിപാടികൾ നടത്താൻ പാടില്ലെന്നറിയിച്ച സുരേഷിനെതിരെ ശബരിനാഥൻ പ്രതികരിച്ചിരുന്നു. ഈ പ്രസ്താവനയ്ക്കെതിരെയാണ് ജില്ലയിലെ ഒരു വിഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരാതി നൽകിയിരിക്കുന്നത്.