സിനിമാ ചിത്രീകരണത്തിനിടെ അപകടം: സംഘട്ടന കലാകാരൻ മരിച്ചു
Sunday, December 4, 2022 10:37 AM IST
ചെന്നൈ: ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ വെട്രിമാരന്റെ പുതിയ ചിത്രമായ "വിടുതലൈ'യുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ സംഘട്ടന കലാകാരൻ മരിച്ചു. സംഘട്ടന സംവിധാന സഹായിയായ സുരേഷ്(49) ആണ് മരിച്ചത്.
ചെന്നൈ കേളമ്പാക്കത്തെ ഷൂട്ടിംഗ് സെറ്റിൽ ശനിയാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. ക്രെയിനിന്റെ ഇരുമ്പ് വടത്തിൽ തൂങ്ങി ചിത്രീകരണത്തിൽ ഏർപ്പെട്ടിരുന്ന സുരേഷ്, വടം പൊട്ടിയതോടെ 30 അടി താഴ്ചയിലേക്ക് വീണ് മരിക്കുകയായിരുന്നു.
വിജയ് സേതുപതി, സൂരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ തീവണ്ടി അപകട രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.