കണ്ണൂരിൽ വാഹനാപകടം: രണ്ട് മരണം
Monday, December 12, 2022 4:16 PM IST
കണ്ണൂർ: കണ്ണപുരം മൊട്ടമ്മലിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ഇരിണാവ് സ്വദേശി ബാലകൃഷ്ണൻ (74), കൂളിച്ചാൽ സ്വദേശി ജയരാജൻ (51) എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കും മിനിലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.