മലപ്പുറത്ത് ഒരു കോടി രൂപയുടെ എംഡിഎംഎയുമായി യുവാവ് പിടിയില്‍
Friday, December 16, 2022 11:13 AM IST
മലപ്പുറം: ചില്ലറവിപണിയില് ഒരു കോടി രൂപ വിലമതിക്കുന്ന എംഡിഎംഎയുമായി യുവാവ് പിടിയില്‍. കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശി അബ്ദുല്‍ ഖാദര്‍ നാസിര്‍ ഹുസൈനാണ്(36) മലപ്പുറത്ത് അറസ്റ്റിലായത്.
ബംഗളൂരുവില്‍നിന്ന് മലപ്പുറത്തേയ്ക്ക് ബസില്‍ സിന്തറ്റിക്ക് മയക്കുമരുന്നുകള്‍ എത്തിച്ച് നല്‍കുന്നതായി പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. വടക്കന്‍ ജില്ലകളിലെ ആവശ്യക്കാര്‍ക്ക് ആഡംബരക്കാറിലും ബസിലുമായി മുമ്പ് പലതവണ എംഡിഎംഎ എത്തിച്ചുകൊടുത്തിട്ടുണ്ടെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയെന്ന് പോലീസ് പറഞ്ഞു.
മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും മറ്റ് കണ്ണികളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് മലപ്പുറം സിഐ ജോബി തോമസ് അറിയിച്ചു.