നടി തുനീഷ ശർമയുടെ മരണം: നടൻ അറസ്റ്റിൽ
നടി തുനീഷ ശർമയുടെ മരണം: നടൻ അറസ്റ്റിൽ
Sunday, December 25, 2022 3:52 PM IST
വെബ് ഡെസ്ക്
മുംബൈ: പ്രമുഖ ഹിന്ദി സീരിയൽ താരം തുനീഷ ശർമയുടെ മരണത്തിൽ നടൻ അറസ്റ്റിൽ. സഹതാരമായ ഷീസാൻ മുഹമ്മദ് ഖാനാണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

ഇരുവരും പ്രണയത്തിലായിരുന്നുവെന്നും എന്നാൽ അടുത്തിടെയുണ്ടായ അകൽച്ച തുനിഷയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പോലീസ് പറയുന്നത്. തുനിഷയുടെ ആത്മഹത്യാക്കുറിപ്പിലും ഷീസാനെതിരേ ആരോപണമുണ്ട്.

തുനീഷ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അലി ബാബാ: ദസ്താൻ ഇ കാബൂൾ എന്ന പരന്പരയുടെ സെറ്റിലാണ് മരണം സംഭവിച്ചത്. പരമ്പരയുടെ ചിത്രീകരണം നടക്കുന്ന മുംബൈ വാലിവ് മേഖലയിലെ സ്റ്റുഡിയോയുടെ മേക്കപ്പ് റൂമിൽ തൂങ്ങിമരിച്ച നിലയിലാണ് തുനീഷയെ കണ്ടെത്തിയത്.

സഹപ്രവർത്തകർ ചേർന്ന് താരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അലി ബാബാ പരമ്പരയിലെ ഷെഹ്സാദി മറിയം എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമാണ്. ഭാരത് കാ വീർ പുത്ര - മഹാറാണ പ്രതാപ്, ഗബ്ബർ പൂഞ്ച്വാല, ഇന്‍റർനെറ്റ്വാല ലവ് എന്നീ പരമ്പരകളിലും ബാർ ബാർ ദേഖോ, ദബാംഗ് 3, കഹാനി 2 എന്നീ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<