വിഴിഞ്ഞത്ത് സെപ്റ്റംബറിലോ ഒക്ടോബറിലോ ആദ്യ കപ്പൽ എത്തുമെന്ന് സർക്കാർ
Tuesday, January 24, 2023 8:23 PM IST
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സെപ്റ്റംബറിലോ ഒക്ടോബറിലോ ആദ്യ കപ്പൽ എത്തിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ.
ആദ്യ കപ്പൽ എത്തുന്നത് പരീക്ഷണ അടിസ്ഥാനത്തിലായിരിക്കുമെന്നും തുറമുഖം പൂർണ സജ്ജമാകാൻ ഒരു വർഷത്തിലേറെ സമയമെടുക്കുമെന്നും മന്ത്രി അറിയിച്ചു. നിലവിൽ വിഴിഞ്ഞം പദ്ധതിയുടെ 60 ശതമാനം പൂർത്തിയായി. ഏഴ് ക്വാറികൾ കൂടി പുതുതായി തുടങ്ങുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ നിർമാണത്തിനാവശ്യമായ കല്ലിന് ക്ഷാമം ഇല്ലെന്നും മന്ത്രി പറഞ്ഞു.