കോഷിയാരിയെ നീക്കിയതിൽ പ്രതിപക്ഷത്തിനു സന്തോഷം
Monday, February 13, 2023 12:21 PM IST
മുംബൈ: മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരിയെ മാറ്റാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ സ്വാഗതം ചെയ്തു പ്രതിപക്ഷ പാർട്ടികൾ. എൻസിപി, ശിവസേന, കോണ്ഗ്രസ് എന്നീ പാർട്ടികളാണു നടപടിയെ സ്വാഗതം ചെയ്തത്.
ഗവർണറെ നീക്കാനുള്ള തീരുമാനം മുന്പുതന്നെ കൈക്കൊള്ളേണ്ടതായിരുന്നെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു. ഗവർണറെ നീക്കാനുള്ള തീരുമാനം വൈകിയതിനു ബിജെപി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വില കൊടുക്കേണ്ടിവരുമെന്നു മഹാരാഷ്ട്ര പിസിസി അധ്യക്ഷൻ നാനാ പഠോളെ പറഞ്ഞു.