ന്യൂഡൽഹി: ബിബിസി ഓഫീസിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്നാണ് ജയറാം രമേശിന്‍റെ വിമർശനം.

അദാനിയുടെ വിഷയത്തിൽ പ്രതിപക്ഷം ജെപിസി അന്വേഷണം ആവശ്യപ്പെടുന്നു. എന്നാൽ സർക്കാർ ബിബിസിയിൽ പരിശോധന നടത്തുകയാണ്. വിനാശ കാലേ വിപരീത ബുദ്ധിയെന്നാണ് കോൺഗ്രസ് ഇതിനെ വിമർശിച്ചത്.