മഹാരാഷ്ട്രയിലെ ഫാക്ടറിയിൽ തീപിടിത്തം; ഒരാൾ മരിച്ചു
Saturday, February 18, 2023 5:51 AM IST
മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പൊള്ളലേറ്റു. ബോയ്സര്‍ താരാപുര്‍ പ്രദേശത്താണ് അപകടം നടന്നത്.
ജെപിഎൻ ഫാർമ കമ്പനിയുടെ പ്ലോട്ട് നമ്പർ 108, 109 എന്നിവിടങ്ങളിൽ ബോയിലർ പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ബോയ്സറിലെ സഞ്ജീവനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഞ്ച് അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. പൊട്ടിത്തെറി നടക്കുമ്പോൾ 48 ജീവനക്കാർ കമ്പനിയിൽ ഉണ്ടായിരുന്നു.