എംഎൽഎയെ കൊലപ്പെടുത്തിയ കേസിലെ സാക്ഷിയെ വെടിവച്ച് കൊന്നു
Saturday, February 25, 2023 10:51 AM IST
ലക്നോ: ഉത്തർപ്രദേശിൽ എംഎൽഎയെ കൊലപ്പെടുത്തിയ കേസിലെ സാക്ഷിയെ വെടിവച്ച് കൊന്നു. പ്രയാഗ്രാജിലാണ് സംഭവം.
2005ൽ ബഹുജൻ സമാജ് പാർട്ടി എംഎൽഎ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാൽ, കാറിൽ നിന്നും ഇറങ്ങുന്നതിനിടെ അജ്ഞാതന്റെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. ഉമേഷിന്റെ വീടിന് മുന്നിൽവച്ചായിരുന്നു സത്യം.
ഉമേഷിന് സംരക്ഷണം നൽകാൻ രണ്ട് പോലീസുദ്യോഗസ്ഥരും കൂടെയുണ്ടായിരുന്നു. ഇവർക്കും പരിക്കേറ്റു. വെടിവയ്ക്കുന്നതിന് മുൻപ് ആക്രമികൾ ബോംബെറിഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഇതിനു ശേഷമാണ് കൃത്യം നടത്തിയത്.ആക്രമിയെ പിടികൂടാൻ പോലീസ് ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു.
ഗുജറാത്ത് ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്ന ഗുണ്ടാതലവനും മുൻ ലോക്സഭാ എംപിയുമായ അതിഖ് അഹമ്മദ് ഉമേഷ് പാലിന്റെ കൊലക്കേസിലെ മുഖ്യപ്രതിയാണ്.