ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ അതിക്രമം; എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം
Saturday, March 4, 2023 7:32 PM IST
കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് അതിക്രമിച്ച് കടന്ന കേസിൽ കീഴടങ്ങിയ എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു.
കേസിൽ പ്രതിചേർക്കപ്പെട്ട എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പ്രജിത്ത് ബാബു അടക്കമുള്ളവർക്കാണ് ജാമ്യം. വൈകിട്ട് നാലിനാണ് പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ എത്തി പ്രതികൾ കീഴടങ്ങിയത്.
വ്യാജവാർത്ത പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് വെള്ളിയാഴ്ച രാത്രിയാണ് മുപ്പതോളം വരുന്ന എസ്എഫ്ഐ പ്രവർത്തകർ ഏഷ്യാനെറ്റ് ഓഫീസിലേക്ക് അതിക്രമിച്ച് കയറിയത്.
സെക്യൂരിറ്റിയെ അടക്കം തള്ളിമാറ്റിയാണ് എസ്എഫ്ഐ പ്രവർത്തകർ ഓഫീസിലേക്ക് അതിക്രമിച്ചുകയറിയത്. ഇവർക്കെതിരേ അഞ്ച് വകുപ്പുകളാണ് ചുമത്തിയത്.