ട്രാക്ക് അറ്റകുറ്റപ്പണി: ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം
Wednesday, March 8, 2023 9:37 PM IST
തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ മുതൽ മാർച്ച് 31 വരെ സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. നിയന്ത്രണങ്ങളുടെ ഭാഗമായി നാല് ട്രെയിനുകൾ പൂർണമായും ആറ് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി.
മാർച്ച് 26-ന് സർവീസ് നടത്തേണ്ട തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി(12082), എറണാകുളം-ഷൊർണൂർ മെമു(06018), എറണാകുളം-ഗുരുവായൂർ എക്സ്പ്രസ്(06448), 27-ന് സർവീസ് നടത്താനിരുന്ന കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി(12081) എന്നീ ട്രെയിനുകളാണ് പൂർണമായും റദ്ദാക്കിയത്.
കൊല്ലം-എറണാകുളം(06442) എട്ട്, ഒൻപത്, 13, 17, 19 തീയതികളിൽ കായംകുളത്ത് യാത്ര അവസാനിപ്പിക്കും. കണ്ണൂർ-എറണാകുളം(16306) 26-ന് തൃശൂരിൽ സർവീസ് അവസാനിപ്പിക്കും. ചെന്നൈ-തിരുവനന്തപുരം(12623) 25-ന് തൃശൂരിൽ യാത്ര അവസാനിപ്പിക്കും. 26-ന് തൃശൂരിനും തിരുവനന്തപുരത്തിനുമിടയിൽ സർവീസ് ഭാഗികമായി റദ്ദാക്കുകയും ചെയ്തു.
തിരുവനന്തപുരം-ചെന്നൈ മെയിൽ (12624) 26-ന് തൃശൂരിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക. നിലന്പൂർ-കോട്ടയം എക്സ്പ്രസ്(16325) 12 മുതൽ 18 വരെയും 20 മുതൽ 25 വരെയും 27 മുതൽ 31 വരെയും എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും.
എറണാകുളം-കൊല്ലം മെമു (06441) നാളെ മുതൽ 31 വരെ ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ കായംകുളത്ത് യാത്ര അവസാനിപ്പിക്കും.
ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്സ്പ്രസ്(16127) എട്ട്, ഒൻപത്, 13, 14, 17, 18, 19 തീയതികളിൽ കായകംകുളം സ്റ്റേഷനിൽ 30 മിനിറ്റും 11, 16 തീയതികളിൽ ഒന്നേകാൽ മണിക്കൂറും പിടിച്ചിടും. കൊച്ചുവേളി-ലോകമാന്യ തിലക്(22114) മാർച്ച് ഒൻപതിന് കോട്ടയം-മുളന്തുരുത്തി സെക്ഷനിൽ ഒരു മണിക്കൂർ പിടിച്ചിടുമെന്നും റെയിൽവേ അറിയിച്ചു.