സിദ്ദിഖ് കാപ്പൻ കേരളത്തിലെത്തി
Monday, March 13, 2023 10:30 PM IST
കോഴിക്കോട്: മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ കേരളത്തിലെത്തി. കുടുംബാംഗങ്ങൾ കരിപ്പൂർ വിമാനത്താവളത്തിൽ സിദ്ദിഖ് കാപ്പാനെ സ്വീകരിച്ചു. ജയിൽ മോചിതനായെങ്കിലും ജാമ്യ വ്യവസ്ഥകൾ പ്രകാരം ആറു ആഴ്ച ഡൽഹിയിൽ കഴിയുകയായിരുന്നു കാപ്പൻ.
27 മാസം നീണ്ട ജയിൽവാസത്തിന് ശേഷമായിരുന്നു സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായത്. സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് കാപ്പന്റെ ജയിൽ മോചനത്തിനു വഴിയൊരുങ്ങിയത്.